
നവവധുവിന്റെ ആത്മഹത്യ; ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്തെന്ന് പോലീസ്
- ഫോൺ രണ്ടാംപ്രതി അജാസാണ് ഫോർമാറ്റ് ചെയ്‌തത്
തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസിന്റെ കണ്ടെത്തൽ ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്ത നിലയിലാണെന്നാണ്.
ഫോൺ രണ്ടാംപ്രതി അജാസാണ് ഫോർമാറ്റ് ചെയ്‌തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.അജാസിന് ഇന്ദുജയുടെ ഫോണിന്റെ പാസ്സ്‌വേർഡ് അറിയാമായിരുന്നു. മരിക്കുന്നതിന് മുൻപ് ഇന്ദുജ സംസാരിച്ചത് അജാസിനോടാണെന്നും കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.
CATEGORIES News