
നാടക പ്രവർത്തകരെ ആദരിച്ച് ‘സ്നേഹാദരം’
- സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പുരസ്ക്കാരജേതാളായ നാടകപ്രവർത്തകരെ ആദരിക്കാനായി കോഴിക്കോട് നാടകപ്രവർത്തക സംഘത്തിൻ്റെ നേതൃത്വത്തിൽ ‘സ്നേഹാദരം’ പരിപാടി സംഘടിപ്പിച്ചു. സതീഷ്.കെ. സതീഷ് അക്ഷനായ ചടങ്ങ് സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്തു.
എ. രത്നാകരൻ, ജയ പ്രകാശ് കാര്യാൽ, ഗിരീഷ് പി.സി. പാലം, മാവൂർ വിജയൻ, സുധി കോഴിക്കോട്, ജയൻ മൂരാട്, ഗോ വിന്ദ് പപ്പു, വിജയൻ മലാപ്പറമ്പ്, ഗിരീഷ് കളത്തിൽ, വിൽസൻ സാമുവൽ, പരാഗ് പന്തീരാങ്കാവ് എന്നിവർക്ക് ജിയോ ബേബി പുരസ്സ്കാരങ്ങൾ നൽകി.
കെ.ടി. കുഞ്ഞിക്കണ്ണൻ, എമിൽ മാധവി, ജാനമ്മ കുഞ്ഞു ണ്ണി, കെ.ആർ. മോഹൻദാസ്, യു. ഹേമന്ത് കുമാർ, എം.സി. സന്തോഷ് കുമാർ എന്നിവർ
സംസാരിച്ചു.
CATEGORIES News