നാട്ടുകാരും വനപാലകരും കാട്ടാനക്കൂട്ടത്തെ തുരത്തി

നാട്ടുകാരും വനപാലകരും കാട്ടാനക്കൂട്ടത്തെ തുരത്തി

  • പടക്കം കത്തിച്ചെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ് ആനകളെ കണ്ണവം വനത്തിലേക്കു കയറ്റി വിട്ടത്

വാണിമേൽ:ചിറ്റാരി പൂവത്താങ്കണ്ടി മലയിൽ കൃഷിയിടങ്ങളിൽ വന്ന കാട്ടാനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേർന്ന് തുരത്തി.ആനകളെ കണ്ണവം വനത്തിലേക്കു കയറ്റി വിട്ടത് പടക്കം കത്തിച്ചെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ്.

സൗരോർജ വേലികൾ ഈ ഭാഗത്ത് പലയിടങ്ങളിലും തകരാറിലാണ്. കാട്ടു വള്ളികളും മറ്റും സൗരോർജ വേലികളിലേക്കു പടർന്നു കയറി വൈദ്യുത പ്രവാഹം നിലച്ച നിലയിലാണ് ഉള്ളത് . കാട്ടുവള്ളികളും മറ്റും നീക്കം ചെയ്യാനും സൗരോർജ വേലികൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്‌തതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )