
നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി
- ക്ഷേത്രം തന്ത്രി മേപ്പാട്ട് സുബ്രഹ്മണ്യൻ നമ്പൂരിപ്പാട്, ക്ഷേത്രം മേൽശാന്തി ഓട്ടുപുരമന ശിവരാമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവം കൊടിയേറിയത്
കൊയിലാണ്ടി: കുറുവങ്ങാട് നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാട്ട് സുബ്രഹ്മണ്യൻ നമ്പൂരിപ്പാട്, ക്ഷേത്രം മേൽശാന്തി ഓട്ടുപുരമന ശിവരാമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവം കൊടിയേറിയത്. തുടർന്ന് വൈകിട്ട് 7 മണിയ്ക്ക് തിരുവാതിരക്കളി നൃത്ത സന്ധ്യ എന്നിവ നടന്നു .

നാളെ 9 മണിയ്ക്ക് ഇളനീർ കുല വരവ് 12 മണിയ്ക്ക് മദ്യാനപൂജ 12 30ന് കുട്ടിച്ചാത്തൻ വെള്ളാട്ട് 1.30 ന് കാരണവർ വെള്ളാട്ട് തുടർന്ന് അന്നദാനവും നടക്കും. വൈകിട്ട് 3:00 മണിയ്ക്ക് ആഘോഷ വരവ്, കുട്ടിച്ചാത്തൻ തിറ എന്നിവ ഉണ്ടാവും. ദീപാരാധന 6.45 നും നാന്തകം എഴുന്നള്ളത്ത് 7 മണിയ്ക്കും നടക്കും. തായമ്പക രാത്രി 11 മണിയ്ക്ക് നടക്കും. ഭഗവതി വെള്ളാട്ട് ഫെബ്രുവരി 25ന് പുലർച്ചെ 12 മണിയ്ക്കും, ചാമുണ്ടി തിറ ഒരു മണിയ്ക്കും, മക്കൾ തിറ രണ്ടുമണിയ്ക്കും, പരദേവത തിറ മൂന്നുമണിയ്ക്കും, നാഗത്തിറ നാലുമണിയ്ക്കും, ഭഗവതിറ ഏഴുമണിയ്ക്കും, കാരണവർത്തിറ എട്ടു മണിയ്ക്കും ഉത്തമ ഗുരുതി സമർപ്പണം ഗുരുതി തർപ്പണം എന്നിവയും നടക്കും.