
നാലു മാസത്തെ കാത്തിരിപ്പ് അടച്ചിട്ട ടൗൺഹാൾ വീണ്ടും തുറന്നു
- 30 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയാണ് ടൗൺഹാൾ തുറക്കുന്നതെന്ന് അധികൃതർ
കോഴിക്കോട് :നാലു മാസമായി അടച്ചിട്ട കോഴിക്കോടിന്റെ കലാവേദിയായ ടൗൺഹാൾ തുറന്നു. വേദിയിലെ സൈഡ് കർട്ടനുകൾ മാറ്റി മരത്തിൻ്റെ പാളികളാക്കിയിട്ടുണ്ട്. 300 പഴയ കസേരകൾ മാറ്റി പുതിയ കസേരകൾ സ്ഥാപിച്ചു. പുതിയ പെയിന്റ് അടിച്ചു.ചുമരുകളിലെ വെള്ള ലൈറ്റുകൾ മാറ്റി ആന്റിക് ശൈലിയിലുള്ള ലൈറ്റുകൾ ഉറപ്പിച്ചിട്ടുണ്ട്.

30 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയാണ് ടൗൺഹാൾ തുറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 17നാണ് ടൗൺഹാൾ അടച്ചത്.
CATEGORIES News
