
നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്
- കസബ പോലീസ് ആണ് നടനെതിരെ കേസെടുത്തിരുന്നത്. കേസ് പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്
കോഴിക്കോട്:നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്.നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.

കോഴിക്കോട് കസബ പോലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പത്രപരസ്യം നൽകിയത്. കസബ പോലീസ് ആണ് നടനെതിരെ കേസെടുത്തിരുന്നത്. കേസ് പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കുടുംബം തർക്കം മുതലെടുത്ത് കുട്ടിയെ നടൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. നടൻ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം
CATEGORIES News