
നാളെ നടക്കുന്ന വോട്ടെടുപ്പ് പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
- പ്രശ്നബാധിത ബൂത്തുകളിലുൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. പ്രശ്നബാധിത ബൂത്തുകളിലുൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ രാവിലെ തന്നെഉദ്യോഗസ്ഥർ എത്തിയിരുന്നു.

എട്ടു മണിയോടെ നടപടികൾ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റു വാങ്ങി. കോർപ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
CATEGORIES News
