തദ്ദേശ തെരഞ്ഞെടുപ്പ് : കുടുംബസമേതമെത്തി മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് : കുടുംബസമേതമെത്തി മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

  • 1.53 കോടിയിലധികം വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടമായ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പറിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ചേരിക്കൽ ബേസിക് സ്കൂളിലാണ് കുടുംബസമേതം വോട്ട് ചെയ്യാനെത്തിയത്.

പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഇന്ന് വോട്ട് രേഖപ്പെടുത്തി. 1.53 കോടിയിലധികം വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരുമാണ്. 18,274 പോളിംഗ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി ഒരുക്കിയിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാർട്ടി മുന്നണികളും സ്വതന്ത്ര സ്ഥാനാർത്ഥികളും ഉൾപ്പെടെ 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )