
നാളെ മുതൽ നിഴലില്ലാ ദിവസങ്ങൾ വരുന്നു
- വർഷത്തിൽ രണ്ടുദിവസം മാത്രമാണിത് സംഭവിക്കുന്നത്, ഇതിനെ സീറോ ഷാഡോ ഡേ എന്നാണ് വിളിക്കുക
തിരുവനന്തപുരം: ഭൂമിയിൽ സൂര്യൻ നിഴലില്ലാത്ത ദിവസങ്ങൾ നൽകുന്ന പ്രതിഭാസം 11 മുതൽ 23 വരെ നടക്കും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ദൃശ്യമാകുന്ന പ്രതിഭാസം 23ന് കാസർകോട് അവസാനിക്കുന്നത്. സൂര്യൻ കൃത്യമായി തലയ്ക്കുമുകളിൽ വരുന്നതിനാലാണ് നിഴൽ ഇല്ലാതാകുന്നത്. വർഷത്തിൽ രണ്ടുദിവസം മാത്രമാണിത് സംഭവിക്കുന്നത്. ഇതിനെ നിഴലില്ലാ ദിവസങ്ങൾ (സീറോ ഷാഡോ ഡേ) എന്നാണ് വിളിക്കുക. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിന്റെ ചരിവും സൂര്യനുചുറ്റുമുള്ള ഭ്രമണവും ചേർന്നാണിത് ഒരുക്കുന്നത്. ഇന്ത്യയിലിത് ഏപ്രിലിലും ആഗസ്‌തിലുമാണ്.

ശാസ്ത്രസാഹിത്യ പരിഷത്ത്, പരിഷത്ത് യുവസമിതി എന്നിവയുടെയും സ്‌കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവ് അളക്കാറുണ്ട്. നിഴലുള്ള സ്ഥലങ്ങളിലെ നിഴലിൻ്റെ നീളവും അവിടെ നിന്ന് നിഴലില്ലാ സ്ഥലങ്ങളിലേക്കുള്ള ദൂരവും ഉപയോഗിച്ചാണിത്.
CATEGORIES News