
നിപ;പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദേശം
- പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലും 26 കമ്മിറ്റികൾ രൂപീകരിച്ചു.
പാലക്കാട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം. പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മൂന്ന് ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അതേസമയം നിപ സ്ഥിരീകരിച്ച രണ്ട് പേരുടേയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 345 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലും 26 കമ്മിറ്റികൾ രൂപീകരിച്ചു.
CATEGORIES News