
നിപ്പ; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
- ഇന്നലെ ചികിത്സ തേടിയത് 2 പേർ
തിരുവനന്തപുരം:നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്‌ഥിതി വിലയിരുത്തിയിട്ടുണ്ട് . നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉള്ളത് . ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി പട്ടികയിലും 90 പേർ സെക്കന്ററി പട്ടികയിലുമാണ് ഉള്ളത് . പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളതെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
കൂടാതെ ഇന്നലെ രോഗലക്ഷണങ്ങളുമായി രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇവർ അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.