നിപ ബാധിച്ച കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു

നിപ ബാധിച്ച കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു

  • കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 30 പേർ അടങ്ങിയ പ്രത്യേക സംഘത്തിനാണ് വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചുമതല. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
അതിനിടെ, നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

നിപ സ്ഥിരീകരിച്ച കുട്ടിയുടെ സുഹൃത്ത് പനി ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഈ കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് പരിശോധന ഫലം ലഭിക്കും. സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സ്രവവും പരിശോധയ്ക്ക് അയച്ചു. ഹൈറിസ്ക് കാറ്റഗറിയിൽ ബാക്കിയുള്ള 35 പേരുടെ സ്രവം ഇന്ന് പരിശോധനയ്ക്കായി അയക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )