
നിപ : സമ്പർക്ക പട്ടികയിൽ 246 പേർ
63 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്
കോഴിക്കോട് : നിപ വൈറസ് രോഗ സമ്പർക്ക പട്ടികയിൽ 246 പേർ. ഇതിൽ
63 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്.
രണ്ടു പേരുടെ സ്രവം കൂടി ഉടൻ പരിശോധനയ്ക്ക് അയക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കുട്ടിയുടെ പിതാവും അമ്മാവനും സുഹൃത്തും ഇപ്പോൾ നിരീക്ഷണത്തിൽ ആണ്.
മെഡിക്കൽ കോളേജിൽ 60 ഐസൊലേഷൻ വാർഡുകളും സജ്ജമാക്കി നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കി.
CATEGORIES News