
നിയമസഭതെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ്
- ഹൈക്കമാൻഡുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം അറിയിക്കും
ദില്ലി:നിയമസഭതെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാൻഡുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തും.സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. സ്ഥാനാർത്ഥി
ചർച്ചയും നടക്കും.

എറണാകുളത്തെ മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചതിൽ പ്രതിഷേധിച്ച് ശശി തരൂർ എംപി വിട്ടുനിൽക്കുന്നുണ്ട്. ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കുമെന്നാണ് വിവരം. ശശി തരൂരിനെ അനുനയിപ്പിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും തയ്യാറല്ല.
CATEGORIES News
