നിയമസഭാതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്ന് വി.ഡി സതീശൻ

നിയമസഭാതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്ന് വി.ഡി സതീശൻ

  • തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണ്

കൊച്ചി :നിയമസഭതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്നും ഓരോ ചാനലിലും ഓരോ സ്ഥാനാർഥികളാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർക്കും സീറ്റിന്റെ കാര്യത്തിൽ ഉറപ്പു കൊടുത്തിട്ടില്ല. അടൂരിലടക്കം എവിടെയും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണ്.


ഫെയ്സ്ബുക്ക് പോസ്റ്റ് കെ.സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞത്. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല. സീറ്റിനായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ട്. സി പി എമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ കേരളത്തിന് ഉത്കണ്ഠയുണ്ട്. കോടതി പറയുന്നത് കോടതിയുടെ അഭിപ്രായമാണെന്നും വി ഡി സതീശൻ പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )