ഹാൽ സിനിമ ; സെൻസർ ബോർഡിന് തിരിച്ചടി, അപ്പീൽ ഹൈക്കോടതി തള്ളി

ഹാൽ സിനിമ ; സെൻസർ ബോർഡിന് തിരിച്ചടി, അപ്പീൽ ഹൈക്കോടതി തള്ളി

  • ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നായിരുന്നു അപ്പീലിൽ സെൻസർ ബോർഡിന്റെ വാദം

കൊച്ചി: ഹാൽ സിനിമക്കെതിരായ കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സെൻസർ ബോർഡും കത്തോലിക്കാ കോൺഗ്രസും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു.വിധി പറഞ്ഞത് ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി ബാലകൃഷ്ണൻ എന്നിവരാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നായിരുന്നു അപ്പീലിൽ സെൻസർ ബോർഡിന്റെ വാദം. സിംഗിൾ ബെഞ്ച് വിധിയിൽ പിഴവുകളുണ്ടെന്നും സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അപ്പീലിന്റെ തീരുമാനമെടുക്കാൻ ജഡ്‌ജിമാർ ഹാൽ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷൻ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )