നിലപാടുകളുടെ ആശാൻ

നിലപാടുകളുടെ ആശാൻ

  • ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി വീഡിയോ സന്ദേശമിറക്കിയിരുന്നു

തിരഞ്ഞെടുപ്പ് കാലത്ത് തലക്കെട്ടുകളും എയർ ടൈമും സ്വന്തമാക്കി കളിയാടുകയാണ് കലാമണ്ഡലം ഗോപി. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ സന്ദർശന താൽപ്പര്യം നിഷേധിച്ചും പാർലമെൻ്റിലേക്ക് മത്സരത്തിനിറങ്ങിയ മന്ത്രി കെ.രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ചും ഗോപിയാശാൻ ശ്രദ്ധാകേന്ദ്രമായി.

ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി വീഡിയോ സന്ദേശമിറക്കിയിരുന്നു .കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയിൽ പറയുന്നു. കെ. രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്ന് ഗോപി കൂട്ടിച്ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കായി വോട്ടഭ്യർത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.

അതേ സമയം കലാമണ്ഡലം ഗോപി ഗുരുതുല്യനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ഗോപിയാശാനെ പോയി കാണുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )