
നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
- കൂടെ ഉണ്ടായിരുന്നയാൾക്ക് പരിക്കേട്ടിട്ടുണ്ട്
കോഴിക്കോട്:നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
മുക്കം ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ, നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല.
CATEGORIES News