
നിർമാണത്തിലിരിക്കുന്ന വീട് തകർന്നു
- നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
വാണിമേൽ: ഭൂമിവാതുക്കൽ അങ്ങാടിക്ക് സമീപം ഇരുന്നലാട് റോഡിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്നു. ഖത്തറിലെ എൻജിനിയറായ വാണിമേലിലെ തലോപ്പാങ്കണ്ടി മഹബൂബിന്റെ ഉടമസ്ഥ തയിൽ നിർമിക്കുന്ന വീടാണ് നിലംപൊത്തിയത്. നിർമാണത്തി ലേർപ്പെട്ടിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന് തൊട്ടപ്പുറത്തുണ്ടായിരുന്ന തൊഴിലാളികൾ ശക്തമായ ശബ്ദം കേട്ടതോടെ ഓടിര ക്ഷപ്പെടുകയായിരുന്നു. കനത്ത മഴ കാരണം കല്ലുകൾ കുതിർന്നതാകാം അപകടകാരണമെ ന്ന് പറയപ്പെടുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ, വാർഡ് മെമ്പർ അനസ് നങ്ങാണ്ടി എന്നിവർ സംഭവ സ്ഥലത്തെത്തി. സമീപത്തെ വീടിന് ഭീഷണി നേരിട്ടതിനെത്തുടർന്ന് അപകട നിലയിലായ കെട്ടിടത്തിൻ്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കി.
CATEGORIES News