
നൂറിന്റെ നിറവിൽ കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ
- വാർഷികാഘോഷത്തിന് തുടക്കമായി
കൊയിലാണ്ടി:കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്‌കൂളിൽ നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സനുമായ സി. പ്രഭ പതാക ഉയർത്തി. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് എം.സി ഷബീർ അധ്യക്ഷത വഹിച്ചു.

സ്‌കൂൾ പ്രധാനധ്യാപിക പി.ഹസീബ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി.വി.മുസ്‌തഫ, എൻ. കെ. നിസാർ മാസ്റ്റർ, രാജു സിൽസില, അജയൻ, ദാമോദരൻ നിർമ്മാല്യം, രാമകൃഷ്‌ണൻ, എൻ.കെ റൗഫ്,എൻ.കെ സിറാജ്, കെ.കെ. ബൽരാജ്, കെ.വിനീത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News