സംസ്ഥാന സ്കൂൾ കലോത്സവം:ഗിറ്റാർ വിഭാഗത്തിൽ എ. ഗ്രേഡ് കരസ്ഥമാക്കി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി നീഹാര എ

സംസ്ഥാന സ്കൂൾ കലോത്സവം:ഗിറ്റാർ വിഭാഗത്തിൽ എ. ഗ്രേഡ് കരസ്ഥമാക്കി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി നീഹാര എ

  • പ്ലസ്‌ടു ഹ്യമാനിറ്റീസ് വിദ്യാർത്ഥിനിയായ നീഹാര മൂന്ന് വർഷമായി സബ്‌ജില്ല, ജില്ല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച‌ വെക്കുന്നു.

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിറ്റാറിൽ എ ഗ്രേഡ് കരസ്ഥമാക്കി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്‌കൂളിലെ നീഹാര എ. പ്ലസ്‌ടു ഹ്യമാനിറ്റീസ് വിദ്യാർത്ഥിനിയായ നീഹാര മൂന്ന് വർഷമായി സബ്‌ജില്ല, ജില്ല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച‌ വെക്കുന്നു.

ഇത്തവണ ജില്ല കലോത്സവത്തിൽ നിന്നും അപ്പീൽ വഴിയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ആറ് കൊല്ലമായി കൊയിലാണ്ടിയിലെ സംഗീത അധ്യാപകൻ നിസാർ സാറിൻ്റെ അടുത്താണ് ഗിറ്റാർ പരിശീലനം. കോതമംഗലം എൽ.പി സ്‌കൂളിലെ അധ്യാപികയായ നീമയുടെയും ജില്ലാ രജിസട്രറ്റർ വിഭാഗത്തിലെ ജില്ലാ ഓഡിറ്ററായ നികേഷിന്റെയും മകളാണ് നീഹാര. സഹോദരൻ നീരവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )