
നെല്ലിയോട്ട് ബഷീറിന് ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ്
- വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനക്കാണ് അവാർഡ്
കോഴിക്കോട് :എഴുത്തുകാരനും കോളമിസറ്റും വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക
പ്രവർത്തകനുമായ നെല്ലിയോട്ട് ബഷീർ ഈ വർഷത്തെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡിന് അർഹനായി.വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനക്കാണ് അവാർഡ്. ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ റിട്ടയർ അദ്ധ്യാപകനും അദ്ധ്യാപക പരിശീലകകനും മോട്ടിവേഷൻ ട്രൈനെറുമാണ്.വർഷങ്ങളായി സംസ്ഥാന സ്കൂൾ-ജില്ലാ കലോത്സവങ്ങളിൽ പ്രോഗ്രാം കോഡിനേറ്റാറായി പ്രവർത്തിച്ചു വരുന്നു. കേരള സ്റ്റേറ്റ് മാപ്പിള സംഗീത അക്കാഡമി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി.

കേരള കലാ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ കൂട്ടായ്മ (KASSAK) സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ, കേരള ആർട്ട് & ലിറ്ററേച്ചർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ്, ഇന്റർനാഷണൽ ഫെഡഡറേഷൻ ഓഫ് പ്രൊഫെഷണൽ ട്രൈനെർസ് സംസ്ഥാന പബ്ലിക് റിലേഷൻ ഓഫീസർ, സെന്റർ ഫോർ എഡ്യൂക്കേഷൻ&കൾച്ചറൽ എക്‌സെല്ലെൻസ് ഡയറക്ടർ, എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഗ്രാമിക, ചൂരൽ വടിയുടെ ചൂളംവിളികൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ജനവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ നാല്പതാമത് വാർഷികാഘോഷചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.