
നെല്ല് സംഭരണം: സർക്കാറിന്റെ തുടർനടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി
- വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
കൊച്ചി: സംസ്ഥാനത്തെ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ല് സംഭരണത്തിലെ സർക്കാറിന്റെ തുടർനടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു.

വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെയുണ്ടായ പ്രതിസന്ധികളിൽ സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. തുടർ ചർച്ചയുമായി മുന്നോട്ടുപോകുമെന്നും ജി. ആർ അനിൽ പറഞ്ഞു. എന്നാൽ ചർച്ച എപ്പോൾ നടക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തുടർ ചർച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
CATEGORIES News
