സംസ്ഥാന പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് പേർ പിടിയിൽ

സംസ്ഥാന പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് പേർ പിടിയിൽ

  • കോഴിക്കോട് മീഞ്ചന്തക്ക് സമീപം മോഡേൺ ബസാറിനും ഞെളിയൻ പറമ്പിനുമിടയിൽ വികെസി കമ്പനിക്ക് എതിർവശത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തായാണ് മാലിന്യം തള്ളാൻ ശ്രമമുണ്ടായത്

കോഴിക്കോട്: സംസ്ഥാന പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ട് പേർ പിടിയിലായി. കോഴിക്കോട് മീഞ്ചന്തക്ക് സമീപം മോഡേൺ ബസാറിനും ഞെളിയൻ പറമ്പിനുമിടയിൽ വികെസി കമ്പനിക്ക് എതിർവശത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്തായാണ് മാലിന്യം തള്ളാൻ ശ്രമമുണ്ടായത്.

ലോറി ഡ്രൈവറും തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുമായ രാമചന്ദ്രൻ(38), കോഴിക്കോട് നടക്കാവ് സിഎംസി കോളനിയിലെ ശരത്(24) എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്‌തത്. മാലിന്യം കൊണ്ടുവന്ന കെഎൽ 58 ഇ 9253 നമ്പർ ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് സംഘം നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പാതയോരത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിടികൂടുകയായിരുന്നു. ഈ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )