നേപ്പാളിൽ കനത്തമഴയും, വെള്ളപ്പൊക്കവും; മരണ സംഖ്യ കൂടി

നേപ്പാളിൽ കനത്തമഴയും, വെള്ളപ്പൊക്കവും; മരണ സംഖ്യ കൂടി

  • ദുരന്തത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ന്യൂഡൽഹി :കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കിഴക്കൻ നേപ്പാളിൽ വലിയ നാശനഷ്ടം. ഇവിടെ മാത്രം 52 പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായതിനാൽ സായുധ പൊലീസ് സേനയും (എപിഎഫ്) ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴയിലാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിച്ചത്.

ദുരന്തത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.മോശം കാലാവസ്ഥയെത്തുടർന്ന് കഠ്‌മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര വിമാന സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )