നേരിട്ട് പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു ; പ്രതികരിച്ച് നടൻ ആസിഫ് അലി

നേരിട്ട് പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു ; പ്രതികരിച്ച് നടൻ ആസിഫ് അലി

  • മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയിൽ കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. നേരിട്ട് പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നുവെന്നും സിനിമയെ സിനിമയായി കാണണമെന്നും ആസിഫ് അലി പ്രതികരിച്ചു. സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരം വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയിൽ കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയുന്നു. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കും’ ആസിഫ് അലി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )