
നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ
- കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം
കോഴിക്കോട്: നൈറ്റ് ലൈഫിന് തടയിടണമെന്നും ഇത്തരം രീതികൾ നമ്മുടെ രാജ്യത്തിന് പറ്റില്ലെന്നാണ് മനസിലാക്കുന്നതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. കുട്ടികളൊക്കെ നുണ പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി. കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം.

രാത്രികാല കച്ചവടങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കോർപറേഷൻ അല്ല ഇവർക്ക് ലൈസൻസ് നൽകുന്നത്. കേന്ദ്ര സർക്കാറിന്റെ ഉദ്യം രജിസ്ട്രേഷൻ വഴിയാണ് കച്ചവടം തുടങ്ങുന്നത്. ഇതിന്റെ മറവിൽ ചെറുപ്പക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നാട്ടുകാരും പൊലീസും ലഹരി ഉപയോഗത്തിനെതിരെ പ്രവർത്തിക്കണമെന്നും മേയർ പറഞ്ഞു
CATEGORIES News