നൊച്ചാട് വീടുകളിൽ പരക്കെ മോഷണം

നൊച്ചാട് വീടുകളിൽ പരക്കെ മോഷണം

  • ഗൃഹനാഥയെ ബാത്ത്റൂമിൽ പൂട്ടിയിട്ട് മൂന്നര പവൻ സ്വർണവും പണവും കവർന്നു
  • പൊലീസുകാരുടേതുൾപ്പെടെ പത്ത് വീടുകളിളാണ് മോഷണം നടന്നത്

പേരാമ്പ്ര: നൊച്ചാട് വെള്ളിയൂരിൽ പത്തോളം വീടുകളിൽ പരക്കെ മോഷണം. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നത് . മോഷണം നടന്നതിൽ മൂന്ന് വീടുകൾ പൊലീസ് ഉദ്യോഗസ്ഥരുടേതാണ്. ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന വീടുകളിലാണ് ആസൂത്രിതമായ മോഷണം നടന്നത്.

വെള്ളിയൂർ മരത്തോല ബബീഷിന്റെ ഭാര്യയെ ബാത്ത്റൂമിൽ പൂട്ടിയിട്ട ശേഷമാണ് മോഷണം നടന്നത്. ഇവിടെ നിന്നും മൂന്നര പവൻ സ്വർണവും 25,000 രൂപയും നഷ്ടപ്പെട്ടു. കല്ലങ്കോട്ടുകുനിയിൽ ബിജുവിന്റെ വീട്ടിൽ നിന്ന് ഒരു പവന്റെ സ്വർണാഭരണം മോഷണം പോയി. കൊടക്കച്ചാലിൽ അപ്പുക്കുട്ടി നായർ, വരട്ടടി ഷാജി, വരട്ടടി ചന്ദ്രൻ, വരട്ടടി ശശി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലും മോഷണം നടന്നു.

പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ള സിസിടിവികൾ പരിശോധിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധർ എന്നിവർ പരിശോധന നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )