
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്; കോഴിക്കോട് സെന്ററിൽ ജർമ്മൻ പഠിക്കാം അപേക്ഷ ക്ഷണിച്ചു
- ഡിസബർ 16 നകം അപേക്ഷ നൽകാവുന്നതാണെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ
കോഴിക്കോട് : സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ്റെ (NIFL) കോഴിക്കോട് സെന്ററിൽ (ഒന്നാം നില, CM മാത്യു സൺസ് ടവർ, രാം മോഹൻ റോഡ്) Ο.Ε.Τ, Ι.Ε.L.T.S (OFFLINE/ONLINE) ៧ A1,A2, B1, B2 (OFFLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർക്ക് www.nifl.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് 2024 ഡിസബർ 16 നകം അപേക്ഷ നൽകാവുന്നതാണെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.

IELTS & OET (ഓഫ്ലൈൻ08 ആഴ്ച) കോഴ്സിൽ ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവർക്ക് ജി.എസ്.ടി ഉൾപ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്,സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകൾ). മുൻകാലങ്ങളിൽ OET/IELTS പരീക്ഷ എഴുതിയവർക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം. ഓൺലൈൻ കോഴ്സുകൾക്ക് ഫീസിളവ് ബാധകമല്ല.ഓഫ്ലൈൻ കോഴ്സിൽ 03 ആഴ്ച നീളുന്ന അഡീഷണൽ ഗ്രാമർ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലർ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. OET (ഓൺലൈൻ04 ആഴ്ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകൾക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉൾപ്പെടെ). വിവരങ്ങൾക്ക്: +918714259444
