
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ല-കെ.എൻ ബാലഗോപാൽ
- ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.കൂടാതെ പദ്ധതി വിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സ്കോളർഷിപ്പുകൾക്ക് ബാധകമല്ലെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കുമെന്നും ധനമന്ത്രി കൂട്ടിചേർത്തു.

ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചിരുന്നു. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്സ്മെന്റ്, വിദേശ സ്കോളർഷിപ്പ്, ഐഐടി/ഐഐഎം സ്കോളർഷിപ്പ്, സിഎ/ ഐസിഡബ്യൂഎ/ സിഎസ് സ്കോളർഷിപ്പ്, യുജിസി നെറ്റ്, ഐടിസി ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്റ്, മദർ തെരേസ സ്കോളർഷിപ്പ്, എപിജെ അബ്ദുൽകലാംസിഎ/ ഐസിഡബ്യൂഎ/ സിഎസ് സ്കോളർഷിപ്പ്, യുജിസി നെറ്റ്, ഐടിസി ഫീസ് റീ ഇംബേഴ്‌സ്മെൻ്റ്, എന്നിങ്ങനെ ഒമ്പത് സ്കോളർഷിപ്പ് പദ്ധതികളിലെ ഫണ്ടാണ് പകുതിയായി കുറച്ചിരുന്നത്.
CATEGORIES News
