ന്യൂയോർക്ക് ആർട്ട് ഗാലറി ചിത്രപ്രദർശനം;ക്ഷണം ലഭിച്ച് മലയാളി

ന്യൂയോർക്ക് ആർട്ട് ഗാലറി ചിത്രപ്രദർശനം;ക്ഷണം ലഭിച്ച് മലയാളി

  • ഏഷ്യയിൽ നിന്ന് ഫ്രാൻസിസ് കോടങ്കണ്ടത്തിന് മാത്രമാണ് ക്ഷണം
  • ആറ് ഭൂഖണ്ഡങ്ങളിൽനിന്ന് ആറ് ചിത്രകാരൻമാരുടെ സൃഷ്ടികളാണ് തിരഞ്ഞെടുത്തത്

കോഴിക്കോട് :അമേരിക്കയിലെ ആർട്ട് ഗാലറി ചിത്രപ്രദർശനത്തിന് കേരളക്കരയിലെ ചിത്രകാരനായ ഫ്രാൻസിസ് കോടങ്കണ്ടത്തിന് ക്ഷണം ലഭിച്ചു.കസ്റ്റംസിൽ അസിസ്റ്റന്റ് കമ്മിഷണറായി വിരമിച്ച അദ്ദേഹത്തിന് ഒട്ടേറെ ദേശീയ -അന്തർദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തൃശ്ശൂർ സ്വദേശിയായ കോടങ്കണ്ടത്തിന്റെ ‘ആപ്ലിക്കേഷൻ ഫോർ ദ പേറ്റന്റ് ഓഫ് എ പേപ്പർബോട്ട്’ എന്ന ചിത്രപരമ്പരയിലെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കാഞ്ചീപുരം പട്ടിൽ നെയ്തെടുത്ത ചിത്രങ്ങളാണിവ.ജൂൺ ആറുമുതൽ 26-വരെയാണ് പ്രദർശനം നടക്കുക .

ഭാര്യയും ചിത്രകാരിയുമായ ഷേർളി ജോസഫ് ചാലിശ്ശേരിയും ചിത്രത്തിൻറെ രൂപകല്പനയിൽ പങ്കാളിയായിട്ടുണ്ട് . പ്രശസ്ത ക്യൂറേറ്ററായ ഗബ്രിയേല മാസ്സയാണ് ആറ് ഭൂഖണ്ഡങ്ങളിൽനിന്ന് ആറ് ചിത്രകാരൻമാരുടെ സൃഷ്ടികൾ തിരഞ്ഞെടുത്തത്. ഏഷ്യയിൽ നിന്ന് കോടങ്കണ്ടത്തിന് മാത്രമാണ് അവസരം ലഭിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )