ന്യൂ ഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി

ന്യൂ ഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി

  • കുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടാണ് മരണം,50ലധികം പേർക്ക് പരിക്ക്

ന്യൂ ഡൽഹി :കുംഭമേളയ്ക്ക് പോകാൻ റെയിൽവെ സ്റ്റേഷനിലെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു.
ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. ഡൽഹി ലേഡി ഹാർഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേർ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കുംഭമേളയ്ക്ക് പോകാനായി ആളുകൾ കൂട്ടത്തോടെ റെയിൽവെ സ്റ്റേഷനിൽ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകൾ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്‌തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയിൽവെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )