ന്യൂ വേവ് ഫിലിം സ്‌കൂളിൽ 3 മാസത്തെ ഫിലിം മേക്കിങ് ഡിപ്ലോമ കോഴ്സ്

ന്യൂ വേവ് ഫിലിം സ്‌കൂളിൽ 3 മാസത്തെ ഫിലിം മേക്കിങ് ഡിപ്ലോമ കോഴ്സ്

  • ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ അതേ സിലബസ് ആധാരമാക്കിയാണ് ക്ലാസ്സുകൾ

കോഴിക്കോട്: ന്യൂ വേവ് ഫിലിം സ്‌കൂൾ 3 മാസം ദൈർഘ്യമുള്ള ഒരു ഫിലിം മേക്കിങ് ഡിപ്ലോമ ബാച്ച് ആരംഭിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി നടന്നുവന്നുകൊണ്ടിരുന്ന ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ അതേ സിലബസിൽ തന്നെയാണ് ഈ മൂന്നുമാസ കോഴ്സ്. 10 സീറ്റുകൾ മാത്രമാണ് ഉള്ളത്.

ഓഗസ്റ്റ് 1 ന് ക്ലാസുകൾ ആരംഭിക്കും. മിസ് എൻ സീൻ, മൊണ്ടാഷ്, ഷോർട്ട് ഫിക്ഷൻ, ഷോർട്ട് ഡോക്യുമെന്ററി ഇങ്ങനെ നാല് ഘട്ടങ്ങളിലായാണ് പഠനം . ഓരോ ഘട്ടങ്ങളും വിദ്യാർഥികൾ നിർമ്മിച്ച സിനിമകളുടെ പൂർത്തീകരണത്തോടെയാണ് അവസാനിക്കുക. ഒരു ഫീച്ചർ ഫിലിമിന്റെ ഭാഗമായി പ്രവർത്തിക്കാനും അവസരം ഉണ്ടാവും. സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ സ്പെഷലൈസേഷനുള്ള അവസരവുമുണ്ട്. താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് വഴി അപേക്ഷിക്കാം .
https://forms.gle/ndY3HUtBhpqdoZA97

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )