
പകർച്ചവ്യാധി പ്രതിരോധം: കടകളിൽ പരിശോധന നടത്തി
- പരിശോധനയിൽ മൂന്നുകടകൾക്ക് നോട്ടീസ് നൽകി
കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാ നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ മൂന്നുകടകൾക്ക് നോട്ടീസ് നൽകി. സൗത്ത് ബീച്ച്, ഗോതീശ്വരം, പുഷ്‌പ ജങ്ഷൻ എന്നിവിടങ്ങളിലെ കടകൾക്കാണ് നോട്ടീസ് നൽകിയത്.
നിലവിൽ നഗരത്തിലെ റോഡരികിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പാനീയ കച്ചവടക്കാര്‍ക്കെതിരെയും, തട്ടുകടകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ തട്ടുകട, ഐസ് പ്ലാൻ്റ് എന്നിവ ക്ലീൻ സിറ്റി മാനേജർ കെ. പ്രമോദിൻ്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഷെജി എം.എസ് പങ്കാളിയായി.