പകർച്ചവ്യാധി-രോഗ പ്രതിരോധം ; കെ.സി.ഡി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി

പകർച്ചവ്യാധി-രോഗ പ്രതിരോധം ; കെ.സി.ഡി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി

  • ഡെങ്കിപ്പനി, അരിവാൾ രോഗം എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിന് മുൻഗണന

കോഴിക്കോട്: പകർച്ചവ്യാധി-രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ന ടപ്പാക്കുന്നതിന് കേരള സെന്റർ ഫോർ ഡി സീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കെ.സി.ഡി.സി) കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി . ഡോ. നവീൻ അനശ്വരയെ കെ.സി. ഡി.സി സ്റ്റേറ്റ് പ്രോജക്റ്റ് ഓഫിസറായി നിയമിച്ചു. മെഡിക്കൽ കോളജ് കാമ്പസിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
പൊതുജനാരോഗ്യ സംരക്ഷണത്തിന് പകർ ച്ചവ്യാധി-രോഗ വ്യാപന സാധ്യതകൾ മുൻ കൂട്ടി പ്രവചിച്ച് പ്രതിരോധ മാർഗങ്ങൾ സ്വീക രിക്കുകയാണ് കെ.സി.ഡി.സി ലക്ഷ്യമെന്ന് ഡോ. നവീൻ അറിയിച്ചു. ഇതിന് വിവിധ വകു പ്പുകളുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക.

രോഗത്തിൻ്റെയും രോഗ വ്യാപനത്തിന്റെയും ട്രെൻ്റ് മുൻകൂട്ടി പ്രവചിച്ച് പ്രതിരോധമാർഗങ്ങൾ അടക്കമുള്ള നിർദേശങ്ങൾ കേന്ദ്രം സർക്കാറിന് സമർപ്പിക്കും. പകർച്ചവ്യാധികളുടെ വ്യാപന വിവരം തത്സമയം ജനങ്ങളെ അറിയാനും പ്രതിരോധ പ്രവ ർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള സംവി ധാനം കെ.സി.ഡി.സി വിഭാവനം ചെയ്യും. വൺ ഹെൽത്ത് അഥവാ ഏകാരോഗ്യ പദ്ധതിയുടെ ഭാഗമായി ആരോഗ്യം, കാലാവസ്ഥ, മൃഗ സംരക്ഷണ വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. എല്ലാം സംയോജി പ്പിച്ചുകൊണ്ടുള്ള ഡാഷ്ബോർഡ് സിസ്റ്റം നി ലവിൽ വരും.

ഡെങ്കി വൈറസ് ജനറ്റിക് സ്റ്റഡി, കലാവസ്ഥ വ്യതിയാനം വൈറസുകളിലുണ്ടാക്കുന്ന മാറ്റം, വൈറസുകളിലുണ്ടാകുന്ന ജനിതക മാറ്റം, പ്രതിരോധ പ്രവർത്തന ങ്ങളുടെ ആസൂത്രണം എന്നിവയാണ് കെ. സി.ഡി.സിയുടെ പ്രധാന പരിഗണനയിലുള്ള വിഷയങ്ങൾ. ചില പ്രദേശങ്ങളിൽ അർബുദം പോലുള്ള രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും പ്രതിരോധവും കെ.സി. ഡി.സി പഠനവിധേയമാക്കും. ഡെങ്കിപ്പനി, അരിവാൾ രോഗം എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിനാണ് മുൻഗണന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )