പട്ടിക പുറത്തുവിട്ട് സർക്കാർ; മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർ 138 പേർ

പട്ടിക പുറത്തുവിട്ട് സർക്കാർ; മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർ 138 പേർ

  • ഇതുവരെ 46 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല

കൽപ്പറ്റ : മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ.138 പേരാണ് പട്ടികയിലുള്ളത്. ഇതുവരെ 46 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തത്തിൽ കാണാതായവർക്കായി സൺറൈസ് വാലിയിലും ചാലിയാറിലുമടക്കം ഒൻപതാം ദിനവും തിരച്ചിൽ തുടരുകയാണ്.

ചാലിയാർ പുഴയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം ലഭിച്ചു. അകമ്പാടം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.ദുരന്തത്തിൽ ഇതുവരെ 413 പേരാണ് മരിച്ചത്. അതേസമയം, ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടും. നിശ്ചിത കാലത്തേക്ക് വായ്‌പകളുടെ തിരിച്ചടവ് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )