പഠനോത്സവമൊരുക്കി ചാലിയം ഗവ: ഫിഷറീസ് എൽ പി സ്കൂൾ

പഠനോത്സവമൊരുക്കി ചാലിയം ഗവ: ഫിഷറീസ് എൽ പി സ്കൂൾ

  • സുലൈഖ ടീച്ചർ സ്മാരക സ്കോളർഷിപ്പും പഠന മികവ് തെളിയിച്ച കുട്ടികൾക്കുള്ള മെമെന്റോയും വിതരണം ചെയ്തു

ഫറോക്ക്: ചാലിയം ഗവ: ഫിഷറീസ് എൽ പി സ്കൂളിൽ നടന്ന പഠനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ജെ ഫാൻസി അധ്യക്ഷത വഹിച്ചു. അറബിക് ടാലന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഏർപ്പെടുത്തിയ പി സുലൈഖ ടീച്ചർ സ്മാരക സ്കോളർഷിപ്പും വിവിധ ക്ലാസുകളിൽ പഠന മികവ് തെളിയിച്ച കുട്ടികൾക്കുള്ള മെമെന്റോയും ബ്ലോക്ക് പഞ്ചായത്ത് അംഗം ലുബൈന ബഷീർ വിതരണം ചെയ്തു.

പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ വസ്തുക്കളുടെ പ്രദർശനവും മികവ് അവതരണവും നടന്നു. സ്കൂൾ ജാഗ്രതാ സമിതി അംഗം ടി.എ ഹനീഫ സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി എ. അബ്ദുൾ റഹീം, സീനിയർ അസിസ്റ്റന്റ് വി. ഡാലിയ,ടി കെ ബിബിന എം എച്ച് മനോഷ്, മെറിൻ സക്കറിയാസ്, വിഷ്ണു ബാലചന്ദ്രൻ.എ.നിതാഷ , പിടിഎ അംഗം കെ. റാഹില, സ്കൂൾ ലീഡർ സി.മുഹമ്മദ് മുസമ്മിൽ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )