പണംവെച്ച് ശീട്ടുകളിച്ച                               13 പേർ അറസ്റ്റിൽ

പണംവെച്ച് ശീട്ടുകളിച്ച 13 പേർ അറസ്റ്റിൽ

  • കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേരാണ് പിടിയിലായി

നാദാപുരം:കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേർ പിടിയിലായി. ശീട്ടുകളി നടന്നത് കായപ്പനച്ചി കച്ചേരി റോഡിൽ തേടയിൽ രാജന്റെ വീട് കേന്ദ്രീകരിച്ചാണ് . 33,000 രൂപയും പിടികൂടി.ഇരിങ്ങണ്ണൂർ സ്വദേശി തേടയിൽ രാജൻ (51), ചൊക്ലി സ്വദേശികളായ കാരക്കണ്ടി സലീം (61), കണിയാറക്കൽ മൂസ, (64), അസ്ഹർ വീട്ടിൽ ഷബീർ (37), സായൂജ്യം വീട്ടിൽ നാണു (63), കണ്ണൂർ വാരം അശ്വതി വീട്ടിൽ എൻ.കെ. വരുൺ (43), വളയം ചെറുമോത്ത് സ്വദേശി പരവൻപൊയിൽ അഷ്റഫ് (43), എടച്ചേരി സ്വദേശി അച്ചലത്ത് അബൂബക്കർ (59), കരിയാട് മീത്തൽ പറമ്പത്ത് ബഷീർ (54), കച്ചേരി വയൽ കുനി ബാബു (54), വളയം പാറോ ള്ളതിൽ മജീദ് (42), അഴിയൂർ താഴെപനാട അഷ്റഫ്(49), മേക്കുന്ന് മനോളി വീട്ടിൽ തിലകൻ (63) എന്നിവരാണ് പോലീസ് പിടിയിലായത്.

നാദാപുരം എസ്ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. ശീട്ടു കളിക്ക് ഒത്താശ ചെയ്യുന്നത് വീട്ടുടമ രാജനാണ്. കളിക്കാനെത്തുന്നവർക്ക് ഭക്ഷണവും അത്യാവശ്യക്കാർക്ക് മദ്യപിക്കാനുള്ള സൗകര്യവും രാജൻ ഒരുക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടയ്ച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )