പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; യുട്യൂബർ വിജെ മച്ചാൻ അറസ്‌റ്റിൽ

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; യുട്യൂബർ വിജെ മച്ചാൻ അറസ്‌റ്റിൽ

  • കേസിനാസ്‌പദമായ സംഭവം നടന്നത് കഴിഞ്ഞ മേയിലായിരുന്നു

കൊച്ചി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുട്യൂബർ വിജെ മച്ചാൻ (ഗോവിന്ദ് വിജയ്) അറസ്റ്റിൽ ആയി. ആലപ്പുഴ മാന്നാർ സ്വദേശിയായ ഗോവിന്ദിനെ അറസ്‌റ്റ് ചെയ്ത‌ത് കളമശേരി പൊലീസാണ് .

പൊലീസിനു കിട്ടിയ പരാതി 16 വയസ്സുളള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു. ഇയാളെ കസ്റ്റഡിയിലെടുത്തത് താമസസ്ഥലത്തു നിന്നാണ്. കേസിനാസ്‌പദമായ സംഭവം നടന്നത് കഴിഞ്ഞ മേയിലായിരുന്നു. യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇയാൾ സമൂഹമാധ്യമം വഴിയാണു പെൺകുട്ടിയെ പരിചയപ്പെട്ടത്.

തന്നെ ദുരുപയോഗം ചെയ്തെന്നു സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയിൽ പെൺകുട്ടി പറഞ്ഞിട്ടുണ്ട് .തുടർന്ന് ഇയാളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )