പതിനെട്ടാംപടി കയറിവരുന്ന ഭക്തർക്ക് ശ്രീകോവിലിനു മുന്നിലേക്കു നേരേയെത്തി തൊഴാൻ സൗകര്യമൊരുക്കും

പതിനെട്ടാംപടി കയറിവരുന്ന ഭക്തർക്ക് ശ്രീകോവിലിനു മുന്നിലേക്കു നേരേയെത്തി തൊഴാൻ സൗകര്യമൊരുക്കും

  • തീരുമാനം പരിഗണനയിൽ

ശബരിമല:പതിനെട്ടാംപടി കയറിവരുന്നവർക്ക് ശ്രീകോവിലിനു മുന്നിലേക്കു നേരേയെത്തി തൊഴാൻ സൗകര്യമൊരുക്കുന്നതു ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.ഇക്കാര്യത്തിൽ അടുത്ത മണ്ഡലകാലത്തിനു മുൻപായി വ്യക്തത വരുത്തും.

നിലവിൽ തീർഥാടകർ മേൽപാലം വഴി കാത്തുനിന്നാണ് ശ്രീകോവിൽ ഭാഗത്തേക്ക് പ്രവേശിക്കുന്നത്. നിമിഷങ്ങൾ മാത്രമുള്ള ദർശനമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. പടി കയറി വരുന്ന ഭക്തർക്ക് ശ്രീകോവിലിനു മുന്നിലേക്ക് നേരിട്ട് എത്താനുള്ള സ്ഥിതി വന്നാൽ കൂടുതൽ നേരം ഭഗവാനെ ദർശിക്കാനാകും. തൊഴുതശേഷം മാളികപ്പുറം ഭാഗം വഴി പുറത്തേക്കു പോകുന്നതിനും സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )