
പത്മശാലിയ സംഘം സംസ്ഥാന കൗൺസിൽ ജൂൺ 22 മുതൽ
- 400 കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കും
കൊയിലാണ്ടി: കേരള പത്മശാലിയ സംഘം നാൽപ്പത്തിനാലാമത് സംസ്ഥാന കൗൺസിൽ യോഗം 22, 23 തിയ്യതികളിൽ നടക്കും.കൈത്തറി കുല തൊഴിലായി സ്വീകരിച്ച ശാലിയ, പട്ടാര്യ, ദേവാംഗ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ് പത്മശാലിയ സംഘം.
20 ലക്ഷത്തോളം അംഗങ്ങൾ സംഘടനയിലുള്ളതായി സംസ്ഥാന നേതാക്കൾ പറഞ്ഞു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ യൂണിറ്റുകളിൽ നിന്നായി 400 കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കും. ‘ജാതി സംവരണം വേണ്ട ജനസംഖ്യ ആനുപാതിക സംവരണത്തിന് ജാതി സെൻസസ് നടത്തുക, ഒഇസി പൂർണ്ണ പദവി അനുവദിക്കുക,റിബേറ്റ് ഇനത്തിൽ പ്രൈമറി സംഘങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക അനുവദിക്കുക, ഫ്ലോട്ടിങ്ങ് റിസർവേഷനെതിരെയുള്ള കള്ളകളികൾ അവസാനിപ്പിക്കുക, സംവരണനഷ്ടം പരിഹരിക്കുക . തുടങ്ങിയ ആവശ്യങ്ങൾ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടും.

23 ന് മുൻ മന്ത്രി എ.പി.അനിൽകുമാർ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ സംസ്ഥാന ജന.സെക്ര. വി.വി.കരുണാകരൻ, കെ.പി.കരുണാകരൻ, പി.കെ.രവീന്ദ്രൻ മാസ്റ്റർ, കെ.സുകുമാരൻ വി.എം.രാഘവൻ, സി.സുനീതൻ, എം.വി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
