പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകുമെന്നും പാoപുസ്തകം നേരത്തെയെന്നും മന്ത്രി

പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകുമെന്നും പാoപുസ്തകം നേരത്തെയെന്നും മന്ത്രി

  • മൂന്നുമാസം മുമ്പേ സ്‌കൂളുകളിൽ പുസ്തകങ്ങളെത്തും -മന്ത്രി വി.ശിവൻകുട്ടി.

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്ക് പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകു മെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഗ്രേസ്മാർക്ക് ചർച്ചചെയ്യാൻ 12-ന് പത്രാധി പന്മാരുടെ യോഗം വിളിക്കും. കുട്ടികൾ പുസ്തകങ്ങളും വർത്തമാനപത്രങ്ങളും നിരന്തരം വായിക്കുവാനും അറിവ് വർധിപ്പിക്കാനും ഇതുവഴി സാധ്യമാവുമെന്ന് കരുതുന്നതായി മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ 12- ന് നടക്കും.

രണ്ട്,നാല്,ആറ്,എട്ട്,പത്ത്,ക്ലാസ്സ്‌ കുട്ടികൾക്ക് ആവശ്യമായ 1.43 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്. ഈ പുസ്തകങ്ങളാണ് വിതരണം ചെയ്യുക. മെയ് ആദ്യവാരത്തോടുകൂടി ഒന്ന്,മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്,ക്ലാസുകൾക്കുള്ള പാഠപുസ്തക അച്ചടി പൂർത്തിയാക്കും.

11-ന് പൂജപ്പുര ഗവ. യു.പി. സ്‌കൂളിൽ എസ്.എസ്.കെ. പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 11,319 സ്കൂളിലാണ് പഠനോത്സവം നടക്കുക. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മാതൃഭാഷാ ശേഷി വികസിപ്പിക്കാനുള്ള ‘മല യാള മധുരം’ പരിപാടി മധ്യവേനലവധിക്കാലത്ത് 9100 സ്കൂളുകളിൽ നടക്കും.
ഇതിലൂടെ അവധിക്കാലത്ത് കുട്ടികൾ എട്ടുപുസ്തകങ്ങളെങ്കിലും വായിച്ചെന്ന് ഉറപ്പാക്കും. ഒരു സ്കൂളിൽ 80 പുസ്തകവും അതു സൂക്ഷിക്കാനുള്ള അലമാരയും നൽകും.

കേന്ദ്രം നടപ്പാക്കുന്ന ‘നാഷണൽ മീൻസ് കം മെറിറ്റ് സ്റ്റോളർഷിപ്പ് മികച്ചരീതിയിൽ നടപ്പാക്കിയതിന് കേരളത്തിനു പുരസ്കാരം ലഭിച്ചതായും ബുധനാഴ്ച അതേ റ്റുവാങ്ങുമെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )