
പത്രസമ്മേളനത്തിനൊരുങ്ങി വീണ്ടും പി. വി. അൻവർ
- വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിയ്ക്കുന്നത്
കോഴിക്കോട്: പാർട്ടി നിർദേശം മറികടന്ന് പി. വി. അൻവർ വീണ്ടും വാർത്താസമ്മേളനത്തിന് ഒരുങ്ങുന്നു. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് അൻവർ അറിയിച്ചിരിയ്ക്കുന്നത്. ‘നീതിയില്ലെങ്കിൽ നീ തീയാവുക ‘ എന്ന പരാമർശവുമായാണ് അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. വിശ്വാസത്തിനും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനമെന്ന് അൻവർ വ്യക്തമാക്കുന്നു.
അതേ സമയം നിലമ്പൂർ എംഎൽഎ യുടെ പത്ര സമ്മേളനത്തിന് ആകാംക്ഷയോടെയാണ് കേരളം ചെവിയോർത്തിരിയ്ക്കുന്നത്. സിപിഎം നൽകിയ പരസ്യ പ്രസ്താവന വിലക്ക് ലംഘിക്കുമോ, അതോ സിപിഎമ്മിന് വഴങ്ങി പാർട്ടിയേയും മുഖ്യമന്ത്രിയേയും വാഴ്ത്തി പറയുമോ എന്നതാണ് മാധ്യമലോകം ഉറ്റുനോക്കുന്നത്.