പനവേൽ-കന്യാകുമാരി ദേശീയപാത ഡിസംബറിൽ പൂർത്തിയാക്കുമെന്ന് നിതിൻ ഗഡ്‌കരി

പനവേൽ-കന്യാകുമാരി ദേശീയപാത ഡിസംബറിൽ പൂർത്തിയാക്കുമെന്ന് നിതിൻ ഗഡ്‌കരി

  • ദേശീയപാത 66ൻ്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കണമെന്നാണ് സംസ്ഥാന സർക്കാറിൻ്റെ താത്പര്യം.

ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി. പനവേൽ-കന്യാകുമാരി ദേശീയപാത ഡിസംബറിൽ പൂർത്തിയാക്കുമെന്ന് നിതിൻ ഗഡ്‌കരി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി. സ്ഥലമേറ്റെടുപ്പിന് നൽകിയ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് പിണറായി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

ദേശീയപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ കേരളത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപോർട്ട് ചർച്ചയായി. ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും ദേശീയപാത നിർമാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്തു.
ദേശീയപാത 66ൻ്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കണമെന്നാണ് സംസ്ഥാന സർക്കാറിൻ്റെ താത്പര്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )