പന്തലായനി അമ്പ്രമോളി കനാലിന് സമീപം അടിക്കാടിന് തീപിടിച്ചു

പന്തലായനി അമ്പ്രമോളി കനാലിന് സമീപം അടിക്കാടിന് തീപിടിച്ചു

  • കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി കനാൽ പരിസരത്ത് അമൃത സ്കൂ‌ളിന് സമീപം അടിക്കാടിന് തീപിടിച്ചു.തീപിടിച്ചത് അടിക്കാടിനും തൊട്ടടുത്ത് കൂട്ടിയിട്ട മരത്തടികൾക്കുമാണ് .

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സീനിയർ ഫയർ ഓഫീസർ എസ്.എസ്.സജിത്തിൻ്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ കെ.ബി.സുകേഷ്, കെ.ബിനീഷ്, ഹോംഗാർഡുമാരായ ടി.പി.ബാലൻ, ഷൈജു എന്നിവരാണ് തീയണച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )