പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് ഇന്ന് തുടക്കം ; കാപ്പാട് ബീച്ച് ഒരുങ്ങുന്നു

പന്തലായനി ബ്ലോക്ക് തല പഠനോത്സവത്തിന് ഇന്ന് തുടക്കം ; കാപ്പാട് ബീച്ച് ഒരുങ്ങുന്നു

  • ഇന്ന് രാവിലെ രാവിലെ 11 മണിയ്ക്ക് വനം വന്യജീവി സംര ക്ഷണ വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും

കാപ്പാട് :സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഗുണപരമായ പുരോഗതി പൊതുസമൂഹത്തെ അറിയിക്കുക, പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടുകൂടി എല്ലാവർഷവും സ്കൂ‌ളുകളിൽ നടത്തിവരുന്ന മികവു പരിപാടികളാണ് പഠനോത്സവങ്ങൾ. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ ഓരോ കുട്ടിയും എത്രത്തോളം ആർജിച്ചു എന്ന് തിരിച്ചറിയാൻ രക്ഷാകർത്താക്കൾക്കും സമൂഹത്തിനും അവസരം ലഭിക്കുന്നതിനായി വിദ്യാലയത്തിലെ മികവുകൾ വിലയിരുത്തപ്പെടുന്നതാണ് വേദി യുടെ ലക്ഷ്യം.

പന്തലായനി ബി.ആർ. സി പരിധിയിൽ 78 സ്‌കൂളുകളിലും 5 പഞ്ചായത്തുകളിലായി പഞ്ചായത്ത്തലം, മുനിസിപ്പൽതലം എന്നിങ്ങനെ പഠനോത്സവം വളരെ മികച്ച രീതിയിൽ നടത്തിവരുന്നു. അവധിക്കാലത്ത് പൊതുജന പങ്കാളിത്തത്തോടെ പഠനോത്സവം ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച് വേറിട്ട മാതൃക തീർക്കുകയാണ് പന്തലായനി ബി ആർ സി. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിപൂർണ സഹകരണത്തോടെ ബി ആർ സിയുടെ നേതൃത്വത്തിൽ ഇന്ന് കാപ്പാട് ബ്ലൂ ഫ്ളാഗ് ബീച്ചിൽ വെച്ചാണ് പഠനോത്സവം നടക്കും.


ഇന്ന് രാവിലെ രാവിലെ 11 മണിയ്ക്ക് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പരിധിയിലെ ഓരോ വിദ്യാലയത്തിൽ നിന്നും അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെര ഞ്ഞെടുക്കപ്പെട്ട പ്രദർശന ഇനങ്ങളും സ്റ്റേജ് ഇനങ്ങളുമാണ് അവതരണത്തിനായി എത്തുന്നത്. പഠനോത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 4 മണിയ്ക്ക് കാപ്പാട് ബ്ലു ഫ്ളാഗ് ബീച്ച് മുതൽ തുവ്വപ്പാറ വരെ ആയിരത്തോളം പേർ അണി നിരക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിക്കും. തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടി കൾ, പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ, മെലഡി നൈറ്റ്, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികളും നടക്കും. സ്വാഗതസംഘം ചെയർമാൻ ബാബുരാജ് പി (പ്രസിഡണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്), സ്വാഗതസംഘം കൺവീനർ മധുസൂദ നൻ എം (ബി പി സി, ബി ആർ സി പന്തലായനി) എന്നിവർ അറിയിച്ചു. ബ്ലോക്ക്‌തല പറ നോത്സവം വൻവിജയമാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )