പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

  • അരിക്കുളം ഗ്രാമപഞ്ചായത്ത് ടി ശങ്കരൻ വൈദ്യർ സ്മാരക എവറോളിംഗ്‌ ട്രോഫി നേടി

അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിൽ കലാമത്സരങ്ങളോടെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്ന ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടി അരിക്കുളം ഗ്രാമപഞ്ചായത്ത് ടി ശങ്കരൻ വൈദ്യർ സ്മാരക എവറോളിംഗ്‌ ട്രോഫി നേടി.

അത്ലറ്റിക്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ടി.എം കുഞ്ഞിരാമൻ നായർ സ്മാരക റോളിംഗ് ട്രോഫിയും, ഗെയിംസ് ഇനത്തിൽ എം നാരായണൻ മാസ്റ്റർ സ്മാരക റോളിംഗ് ട്രോഫിയും, കലാമത്സരത്തിൽ ടി.കെ മജീദ് സ്മാരക റോളിംഗ് ട്രോഫിയും അത്തോളിഗ്രാമ പഞ്ചായത്ത് നേടി.

സമാപന ചടങ്ങ് കോഴിക്കോട് ജില്ലയിൽ കുട്ടികളുടെ രാഷ്ട്രപതിയായി തെരഞ്ഞെടുത്ത വേളൂർ ജി.എം.യു.പി സ്കൂളിലെ ജ്യോതിക ഉദ്ഘാടന ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രജനി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു സോമൻ, കെ.അഭിനീഷ്, ബിനിത, മെമ്പർമാരായ കെ.ടി.എം കോയ, സുഹറഖാദർ ,ടി.എം രജില, ബ്ലോക്ക് സെക്രട്ടറി എം പി രജുലാൽ, ജി ഇ ഒ ഷാജു, ബഷീർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )