
പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ ജർമനിയിലെന്ന് സ്ഥീതീകരിച്ച് പോലീസ്
- സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണ് അന്വേഷണസംഘം വിവരം സ്ഥിതീകരിച്ചത്
കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ മുഖ്യപ്രതി തെക്കേവള്ളിക്കുന്ന് സ്നേഹതീരം ഹൗസിൽ രാഹുൽ.പി. ഗോപാൽ (31) ജർമനിയിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണ് അന്വേഷണസംഘം ഇക്കാര്യം ഉറപ്പിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഹുലി ന്റെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ കോഴിക്കോട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എസ്. മുരളീ കൃഷ്ണ 27-ന് വീണ്ടും പരിഗണിക്കും.
തിങ്കളാഴ്ച വാദംകേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് അന്നേദിവസം ഹാജരാക്കാൻ പ്രോസിക്യൂഷനോട് നിർദേശിച്ചു. വിധിക്ക് ശേഷമേ ഇവരുടെ അറസ്റ്റ് നടപടിയിൽ പോലീസ് തീരുമാനമെടുക്കൂ.
CATEGORIES News