
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും മർദനം
- യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും മർദനം. യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് രാഹുലാണ് യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ഇതിന് ശേഷം ഇയാൾ ആശുപത്രി വിടുകയും ചെയ്‌തു.

യുവതിയുടെ കണ്ണിലും മുഖത്തും പരുക്കുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പന്തീരാങ്കാവിലെ വീട്ടിൽ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുൽ തന്നെ മർദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . എന്നാൽ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണമെന്നും യുവതി പറഞ്ഞു. തന്റെ സർട്ടിഫിക്കറ്റ് ഭർത്താവിന്റെ വീട്ടിൽ നിന്നും എടുക്കാൻ സഹായിക്കണമെന്നും പൊലീസിനോട് യുവതി ആവശ്യപ്പെട്ടു.
