
പന്തീരാങ്കാവ് പൂളേങ്കരയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
- ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്
കോഴിക്കോട്:പന്തീരാങ്കാവ് പൂളേങ്കരയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.പാട്ടാഴത്തിൽ സൈഫുദ്ദീന്റെ വീട്ടിലെ ഫ്രിഡ്‌ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്.

രാവിലെ ഉഗ്രശബ്ദം കേട്ട് ഉറക്കമുണർന്ന സൈഫുദ്ദീനും കുടുംബവും റൂമിന്റെ വാതിൽ തുറന്നപ്പോൾ കണ്ടത് തീയും പുകയും മാത്രമായിരുന്നു. ഈ സമയത്ത് ശ്വാസതടസ്സം നേരിട്ടതായും സൈഫുദ്ധീൻ പറഞ്ഞു. കൂടുതൽ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിന് തീപിടിച്ചതാണെന്ന് മനസ്സിലായത്.

ഉടൻ തന്നെ കുടുംബാംഗങ്ങളെ മുഴുവൻ വീടിന് പുറത്തിറക്കുകയായിരുന്നു . ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളമൊഴിച്ച് തീ അണക്കുകയും ചെയ്തു . അടുക്കള ഭാഗത്തേയ്ക്കും തീ വ്യാപിച്ചിരുന്നു. വീട്ടിലെ വയറിംഗിന്റെ ഒരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഫ്രിഡ്‌ജിന് അടുത്തായി ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ തീ അണക്കാനായതിനാൽ വൻ അപകടം ഒഴിവായി.